Webdunia - Bharat's app for daily news and videos

Install App

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ്

ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (08:02 IST)
യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉള്‍പ്പെടെയുള്ള കോവിഡ് ലക്ഷണങ്ങളാണ് ഉള്ളതെന്നും പാക്‌സ് ലോവിഡ് ആദ്യ ഡോസ് നല്‍കിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ഡോ.കെവിന്‍ ഒ'കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ വ്യക്തമാക്കി. 
 
ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിലാണ് ബൈഡന്‍ ഐസൊലേഷനില്‍ കഴിയുക. 
 
തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ബൈഡന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രോഗം മാറുന്നതുവരെ ഐസൊലേഷനില്‍ ആയിരിക്കുമെന്നും അമേരിക്കന്‍ ജനതയ്ക്കായി ഐസൊലേഷനില്‍ ഇരുന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments