Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ജൂണ്‍ 2021 (19:38 IST)
കോഴിക്കോട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍. കട്ടിപ്പാറ അമരാട് മലയിലാണ് യുവാക്കള്‍ ബൈക്കിലെത്തിയത്. എന്നാല്‍ വിവരം അറിഞ്ഞു എത്തിയ പോലീസിനെ കണ്ടതോടെ ബൈക്കുകള്‍ ഇട്ടെറിഞ്ഞു യുവാക്കള്‍ നാലുപാടും ഓടി രക്ഷപ്പെട്ടു.
 
താമരശേരി പോലീസ് ആണ് ലോക്ക് ഡൗണ്‍  നിയന്ത്രണങ്ങള്‍ ലംഘിച്ചു കറങ്ങിയ യുവാക്കളുടെ ബൈക്കുകള്‍ പിടികൂടിയത്. ഈ പ്രദേശത്തു പതിവായി യുവാക്കള്‍ കൂട്ടംകൂടി എത്താറുണ്ടെന്ന സമീപ വാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധിക്കാന്‍ ഇവിടെയെത്തിയത്. പിടിച്ചെടുത്ത ബൈക്കുകള്‍ ചിലത് പോലീസുകാര്‍ നേരിട്ടും മറ്റുള്ള ബൈക്കുകള്‍ മിനി ലോറിയില്‍ കയറ്റിയുമാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
 
ഈ വാഹന ഉടമകള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌ക് ധരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കൊടുവള്ളി, കൊയിലാണ്ടി, കാറ്റടിപ്പാറ, അമ്പായത്തോട്, പന്നൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് യുവാക്കള്‍ എന്നാണു വിവരം. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments