Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടുതീ പടര്‍ന്ന ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഒഴിപ്പിച്ചത് 30000പേരെ

Fire

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 8 ജനുവരി 2025 (14:27 IST)
Fire
ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2921 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്. കാട്ടുതീയുടെ ഭീഷണിയില്‍ 13,000 ഓളം കെട്ടിടങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. പ്രദേശത്ത് താമസിക്കുന്ന 30000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്‌നി ശമനസേനാ അംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്.
 
അതേസമയം ഇതുവരെ ആര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടില്ല. കാറ്റ് ശക്തി പ്രാപിച്ച് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മ്യൂസിയമായ ഗേറ്റ് വില്ലയ്ക്ക് സമീപമാണ് തീ പടരുന്നത്. എന്നാല്‍ മ്യൂസിയത്തിലെ ശേഖരങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു