Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ജനുവരി 2025 (10:34 IST)
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കൂടാതെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റവരെ പാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമാ മോഹന്‍, സംഗീത് എന്നിവരാണ് മരിച്ചത്. ഇടുക്കി പുല്ലുപാറക്ക് സമീപം റോഡില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞത്.
 
ബസില്‍ അപകട സമയത്ത് മുപ്പതിനാല് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ബസ്സിനടിയില്‍പ്പെട്ടവരാണ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 
 
മാവേലിക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് എടുത്ത് തഞ്ചാവൂര്‍ ക്ഷേത്രത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മടങ്ങി വരവിലാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം റോഡിന്റെ ബാരിക്കേറ്റുകള്‍ തകര്‍ത്ത് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്