Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

എ കെ ജെ അയ്യർ

, ഞായര്‍, 5 ജനുവരി 2025 (16:42 IST)
പാലക്കാട് : സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പാലക്കാട് ഷോര്‍ണൂര്‍ പരുത്തിപ്ര വെളുത്താങ്ങാലില്‍ കുഞ്ഞന്‍ മരിച്ചത് വൈദ്യുതാഘാതം ഏറ്റാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞു വന്നതോടെ സംഭവം കേസാവുകയും അന്വേഷണത്തി കുളം ഉടമ അറസ്റ്റിലാവുകയും ചെയ്തു.
 
 കഴിഞ്ഞ നവംബര്‍ 28 ന് രാവിലെയാണു കുഞ്ഞനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞന്‍ മരിച്ചത് അനധികൃത വൈദ്യുതി കെണിയില്‍ നിന്നു ഷോക്കേറ്റാണെന്ന്‌പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ നിന്നു മനസിലായി.ഇതോടെ അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന സ്ഥലത്തിന്റെ ഉടമ പരുത്തിപ്ര കോഴിപ്പാറ പുഴയ്ക്കല്‍ ശങ്കരനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ