ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ കത്തി നശിച്ചത് പതിനായിരത്തിലധികം ഏക്കര്‍ ഭൂമിയാണ്. പുതിയ തീപിടുത്തത്തില്‍ 10176 ഏക്കര്‍ പ്രദേശം കത്തി നശിച്ചെന്നാണ് വരുന്ന റിപ്പോര്‍ട്ട്. തീപിടുത്തം ഗുരുതരമായ സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് ഫ്‌ലാഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് അമ്പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായി.
7 ഇടങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടു പ്രദേശത്താണ് സ്ഥിതി ഗുരുതരം. ലോസ് ആഞ്ചലസിന് കിഴക്ക് 14021 ഏക്കര്‍ സ്ഥലം കത്തി നശിച്ചിട്ടുണ്ട്. ജനുവരി ഏഴിനാണ് തീപിടുത്തം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പമുള്ള പ്രദേശം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 28 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പതിനാറായിരത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചിട്ടുണ്ടെന്നാണ് കണക്ക്.