Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്തില്‍ വെച്ച് 15 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; യുഎസ് കോടീശ്വരന് തടവ് ശിക്ഷ

rape case
വാഷിങ്ടണ്‍ , ബുധന്‍, 22 മെയ് 2019 (15:10 IST)
വിമാനത്തില്‍ വെച്ച് സഹയാത്രികയായ പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് തടവു ശിക്ഷ.

ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53)നെയാണ് കോടതി  അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. പ്രതിയുടെ സ്വകാര്യ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

2018 ഡിസംബറില്‍ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. വിമാനം പറത്തുന്നത് പഠിക്കാന്‍ മകളെ അമ്മ സ്‌റ്റീഫനൊപ്പം അയക്കുകയായിരുന്നു.

വിമാനം പറക്കുന്നതിനിടെ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് ഇയാള്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ സ്‌റ്റീഫന്‍ മൂന്ന് മക്കളുടെ പിതാവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ വാട്ട്‌സ് ആപ്പിൽ അതും സംഭവിക്കുന്നു !