Select Your Language

Notifications

webdunia
webdunia
webdunia
webdunia

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഭരണാധികാരികള്‍ രാജാക്കന്മാരല്ല എന്നതാണ് റാലിയുടെ മുദ്രാവാക്യം.

No Kings Protest, Donald Trump, USA news,നോ കിങ്സ് മാർച്ച്, ഡൊണാൾഡ് ട്രംപ്, അമേരിക്ക വാർത്ത,

അഭിറാം മനോഹർ

, ഞായര്‍, 19 ഒക്‌ടോബര്‍ 2025 (11:44 IST)
അമേരിക്കന്‍ നഗരങ്ങളെ നിശ്ചലമാക്കി നോ കിങ്‌സ് മാര്‍ച്ച്. ഡൊണാള്‍ഡ് ട്രംപിന്റെ നടപടികള്‍ ജനാധിപത്യ ധ്വംസനമാണെന്ന് കാണിച്ചാണ് രാജ്യമാകെ വന്‍ജനാവലി പങ്കെടുത്ത റാലികള്‍ സംഘടിക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. ഭരണാധികാരികള്‍ രാജാക്കന്മാരല്ല എന്നതാണ് റാലിയുടെ മുദ്രാവാക്യം.
 
 അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളാണ് അരങ്ങേറിയത്. പ്രധാന നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും വമ്പന്‍ ജനപങ്കാളിത്തമാണുണ്ടായത്.ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ നടപടികള്‍,നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ച തീരുമാനം, സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിചുരുക്കിയത്, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ എന്നിവ ഏകപക്ഷീയമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
 
ഭരണഘടനയ്ക്ക് അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധ റാലികളില്‍ ജനങ്ങള്‍ ആയിരക്കണക്കിന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. മുന്‍നിര ഡെമോക്രാറ്റിക് നേതാക്കളും ഹോളിവുഡ് താരങ്ങളും റാലിയില്‍ പങ്കെടുത്തു. അതേസമയം വൈറ്റ് ഹൗസും റിപ്പബ്ലിക്കന്‍ നേതാക്കളും മാര്‍ച്ചിനെ അപലപിച്ചു. അമേരിക്കയെ വെറുക്കുന്നവരുടെ പ്രകടനമാണിതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു