Webdunia - Bharat's app for daily news and videos

Install App

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അത് വല്ലാതെ അതിരു വിട്ടു-എന്നാണ് മസ്‌ക് കുറിച്ചത്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ജൂണ്‍ 2025 (15:16 IST)
ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അത് വല്ലാതെ അതിരു വിട്ടു-എന്നാണ് മസ്‌ക് കുറിച്ചത്. 
 
കുറച്ചു ദിവസങ്ങളായി ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഏറ്റുമുട്ടല്‍ നടത്തുന്നത്.  ഇവരുടെ പോര് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെയും റിപ്പബ്ലിക് പാര്‍ട്ടിക്കും ധാരാളം ഫണ്ട് നല്‍കി മസ്‌ക് സഹായിച്ചിരുന്നു. സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള വകുപ്പായ ഡോജിന്റെ ചുമത വഹിച്ചിരുന്നത് മസ്‌ക് ആയിരുന്നു. കഴിഞ്ഞാഴ്ച അതില്‍ നിന്ന് മസ്‌ക് പടിയിറങ്ങി. പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു.
 
ട്രംപിന്റെ ബജറ്റ് ബില്ലിനെ മാസ്‌ക് മ്ലേച്ഛമായ തീരുമാനം എന്നാണ് വിമര്‍ശിച്ചത്. ഇതോടെ ട്രംപും തിരിച്ചടിക്കുകയായിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരണങ്ങള്‍ നടത്തിയത്. നേരത്തേ മസ്‌ക് കാര്യങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായെങ്കിലും സംസാരിക്കാന്‍ താല്പര്യമില്ലെന്ന് ട്രംപ് അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments