ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതിവിധിയില്‍ പ്രതികരണവുമായി മകന്‍ സജീബ് വസേദ്. ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാന്‍ പോയിട്ട് ഒന്ന് തൊടാന്‍ പോലുമാകില്ലെന്നും അമ്മയ്ക്ക് ലഭിച്ച വിധി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും സജീബ് വസേദ് പ്രതികരിച്ചു. മുഹമ്മദ് യൂനുസിന് ലഭിച്ച നോബെല്‍ സമ്മാനം ലോബിയിങ്ങിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം ബംഗ്ലാദേശിനെ ഒരു ഇസ്ലാമിക തീവ്രവാദ രാജ്യമാക്കി മാറ്റുകയാണെന്നും സജീബ് വസേദ് ആരോപിച്ചു.
ഇന്ത്യയില്‍ ജനങ്ങള്‍ ഭരണഘടനയും നിയമവുമാണ് പിന്തുടരുന്നത്. ഹസീനയെ സംരക്ഷിക്കാനായി ബിജെപി ചെയ്തത് തന്നെയാകും കോണ്‍ഗ്രസാണെങ്കിലും ചെയ്യുക. ബംഗ്ലാദേശില്‍ വിചാരണ സമയത്ത് ഹസീനയ്ക്ക് സ്വന്തം അഭിഭാഷകനെ നിയമിക്കാന്‍ പോലും അനുമതി ലഭിച്ചില്ലെന്നും മകന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.