റഷ്യയുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ. ബ്രസീല്‍,ചൈന എന്നീ രാജ്യങ്ങള്‍ക്കും നാറ്റോയുടെ മുന്നറിയിപ്പുണ്ട്.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ച് എത്രയും വേഗം റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങിവെയ്ക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യു എസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം.
50 ദിവസത്തിനുള്ളില്‍ റഷ്യ- യുക്രെയ്ന്‍ സമാധാനക്കാരാര്‍ ഉണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മുകളില്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രെയ്‌ന് യുദ്ധത്തിനായി ആയുധങ്ങള്‍ നല്‍കുമെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രഖ്യാപനം. 3 രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് അവരെ ദോഷകരമായി ബാധിക്കുമെന്നുമാണ് റുട്ടെ വ്യക്തമാക്കിയത്.