Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

Saudi uber

അഭിറാം മനോഹർ

, ചൊവ്വ, 15 ജൂലൈ 2025 (20:03 IST)
Saudi uber
സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം ലഭിച്ചത് 2018ല്‍ മാത്രമായിരുന്നു. അന്ന് സൗദി സര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലോകമെങ്ങും നിന്നും ലഭിച്ചത്. തീരുമാനത്തെ എതിര്‍ക്കുന്നവരും കുറഞ്ഞ തോതിലെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ചരിത്രപരമായ തീരുമാനം വന്നതിന് പിന്നീട് നിരവധി സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടുകയും സ്വന്തമായി വാഹനം ഓടിക്കുകയും ചെയ്തത്. ഇപ്പോഴിതാ ഊബര്‍ ടാക്‌സികളിലടക്കം സ്ത്രീകള്‍ വാഹനമോടിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
 
ഊബര്‍ ടാക്‌സിയും സൗദി സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നതാണ് പുതിയ പദ്ധതി. ഇതിനായി പ്രത്യേക റൈഡ് ഓപ്ഷന്‍ ഊബര്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. വുമന്‍ ഡ്രൈവേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം ബുക്കിങ് ആപ്പില്‍ വരുന്ന ആഴ്ചകളില്‍ ലഭ്യമാകും. തൊഴില്‍ മേഖലയിലും വാഹന ഗതാഗത മേഖലയിലും വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. വനിതാ യാത്രക്കാരെ വനിതാ ഡ്രൈവര്‍മാരുമായി മാത്രം ബന്ധിപ്പിക്കാന്‍ കഴിയുന്ന രീതിയിലാകും ആപ്പിന്റെ പ്രവര്‍ത്തനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി