Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിനിര്‍ത്തല്‍ ധാരണ: അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

Donald Trump

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 മെയ് 2025 (10:36 IST)
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയില്‍ അമേരിക്ക വഹിച്ച പങ്കിനെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍. കൂടാതെ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
 
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തല്‍ ധാരണ അമേരിക്ക ഇടപെട്ടിട്ടാണെന്നും കാശ്മീര്‍ വിഷയത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനാകാമെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണയ്ക്കുന്നതില്‍ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം അമേരിക്ക വഹിച്ച പങ്ക് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇത് സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രദേശത്തെ സമാധാനത്തിനും ഒരു ചുവടുവെപ്പാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.
 
അതേസമയം കാശ്മീര്‍ പ്രശ്‌നത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ച അല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നേരത്തേയുള്ള നിലപാട്. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു