Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan- Afghanistan Conflict: വീണ്ടും ഏറ്റുമുട്ടൽ, പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം പുകയുന്നു

Pakistan- afgan, Taliban- pakistan issue, Afgan- pakistan conflict,പാകിസ്ഥാൻ- അഫ്ഗാൻ, പാകിസ്ഥാൻ- താലിബാൻ, അഫ്ഗാൻ- പാകിസ്ഥാൻ സംഘർഷം

അഭിറാം മനോഹർ

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (14:27 IST)
ബുധനാഴ്ച പുലര്‍ച്ചെയും അതിര്‍ത്തിയില്‍ പരസ്പരം ഏറ്റുമുട്ടി അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ സൈന്യങ്ങള്‍. രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നുവെന്നും ഇരുവശത്തുള്ളവര്‍ക്കും പരിക്കേറ്റു എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയ്ക്കും പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയ്ക്കും ഇടയിലെ പ്രധാന അതിര്‍ത്തി ജില്ലയായ ബോള്‍ഡാക്കില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ശക്തമായ ഏറ്റുമുട്ടല്‍ നടന്നതെന്ന് അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
 
പാകിസ്ഥാന്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഷെല്ലാക്രമണം നടത്തിയെന്നും ആളുകള്‍ വീടുവിട്ട് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖോസ് പ്രവിശ്യയിലെ അതിര്‍ത്തിക്കടുത്ത് ചൊവ്വാഴ്ച രാത്രി ഇരുരാജ്യങ്ങളുടെയും രക്ഷാസേനകള്‍ തമ്മില്‍ വെടിവെയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം വര്‍ധിച്ചത്. പ്രകോപനമില്ലാതെ അഫ്ഗാന്‍ സേനയാണ് ആദ്യം വെടിയുതിര്‍ത്തതെന്നും തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു.
 
 ദിവസങ്ങള്‍ക്ക് മുന്‍പ് കാബൂളിലും കിഴക്കന്‍ അഫ്ഗാനിലെ ഒരു മാര്‍ക്കറ്റിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. പിന്നാലെ 58 പാക് സൈനികരെ പ്രത്യാക്രമണത്തിലൂടെ വധിച്ചെന്ന് അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക