Webdunia - Bharat's app for daily news and videos

Install App

12പെട്ടികളിൽ സൂക്ഷിച്ചിരുന്ന അപൂർവമായ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചു, മാതാപിതാക്കൾക്കെതിരെ മകൻ കോടതിയിൽ

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (17:05 IST)
അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചതിന് കേസ്. കേൾക്കുമ്പോൾ അരായാലും മൂക്കത്ത് കൈവക്കും. തന്റെ പക്കലുണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചതിന് മതാപിതാക്കൾക്കെതിരെ കോടതിയിൽ നഷ്ടപരിഹാര കേസ് നൽകിയിരിക്കുകയാണ് ഒരു മകൻ 86,000 ഡോളർ (60 ലക്ഷം) ആണ് മകൻ നഷ്ടപരിഹാരം ആവശയപ്പെട്ടിരിക്കുന്നത്  
 
അമേരിക്കയിലെ മിചിഗൺ സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് മകന്റെ പരാതി, 2016ൽ വിവാഹ മോചിതനായതോടെ മാതാപിതാക്കൾക്കൊപ്പമാണ് മകൻ താമസിച്ചിരുന്നത്. ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ പുതിയ വീട്ടിലേക്ക് ഇയാൾ താമസം മാറുകയും ചെയ്തു. പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ മകന്റെ സധനങ്ങൾ അയച്ചു നൽകിയത് മാതാപിതാക്കളായിരുന്നു.
 
എന്നാൽ ഇയാൾ നിധിപോലെ സൂക്ഷിച്ചിരുന്ന പോർൺ സിനിമകളുടെയും ദൃശ്യങ്ങളുടെയും 12 പെട്ടികൾ മാത്രം പുതിയ വീട്ടിൽ എത്തിയില്ല. ഇത് മതാപിതാക്കൾ നശിപ്പിച്ചു എന്ന് വ്യക്തമായതോടെ മാതാപിതാക്കൾക്കെതിരെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. മകന്റെ നൻ‌മക്ക് വേണ്ടി അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സി ഡികൾ താനാണ് നശിപ്പിച്ചത് എന്ന് പരാതിക്കാരന്റെ പിതാവ് കോടതിയിൽ വ്യക്തമാക്കിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
എന്നാൽ കേസിൽ യതൊരു ഒത്തുതീർപ്പിനും മകൻ തയ്യാറാവുന്നില്ല. ഇനിയൊരിക്കലും ലഭിക്കാൻ ഇടയില്ലാത്തതും അപൂർവുമായ അശ്ലീല സിനിമകളാണ് തന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത് എന്നാണ് മകന്റെ വാദം. വിലമതിക്കാനാവാത്ത തന്റെ അശ്ലീല സിനിമാ ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കൾ നഷ്ടപരിഹാരം നൽകണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മകൻ. പ്രായപൂർത്തിയായവർ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും കൈവശം വക്കുന്നതും അമേരിക്കയിൽ നിയമവിധേയമാണ്.   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം