Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലക്ഷൻ പോളുകൾ ലക്ഷ്യംവക്കുന്നത് എന്ത് ?

ഇലക്ഷൻ പോളുകൾ ലക്ഷ്യംവക്കുന്നത് എന്ത് ?
, തിങ്കള്‍, 15 ഏപ്രില്‍ 2019 (16:31 IST)
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിൽ ഇലക്ഷൻ പ്രവജനങ്ങളുടെയും, സമന്തര പോളുകളുടെയും ഒരു ബഹളം തന്നെയായിരിക്കും. ഈ സംസ്കാരം ഇന്ത്യയിൽ വന്നീട്ട് അധിക കാലം ഒന്നും ആയിട്ടില്ല. വിദേശ രാജ്യങ്ങളുടെയും വർത്താ ഏജൻസികളുടെയും ചുവടുപിടിച്ചാണ് ഇത്തരം ഒരു സംസ്കാരം ഇന്ത്യയിലും വളർന്നു വന്നത്ത്.
 
എന്നൽ ഇത്തരം തിരഞ്ഞെടുപ്പ് പ്രവജനങ്ങൾക്ക് എന്ത് യുക്തിയാണ് ഉള്ളത് എന്നാണ് പ്രധാന ചോദ്യം. രാജ്യത്തെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി സമാന്തരമായ പോളിംഗ്, അതിലെ വിജയികളെ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പ്രഖ്യാപിക്കൽ. രജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്ന ഒരു രീതി എന്ന് വേണമെങ്കിൽ ഇത്തരം പോളുകളെ വിലയിരുത്താൻ സാധിക്കും.   
 
രാജ്യത്തെ പ്രധാന വാർത്ത ചാനലുകളും ഏജൻസികളിലും തുടങ്ങി രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഇലക്ഷൻ പോളുകൾ നടത്തും. തിരഞ്ഞെടുപ്പിൽ ആളുകളുടെ ആകാംക്ഷ ലക്ഷ്യം വക്കുക മാത്രമല്ല ആളുകളെ സ്വാധീനിക്കാ‍നുള്ള ഏറ്റവും വലിയ ഉപാധിയയാണ് ഇപ്പോൾ ഇലക്ഷൻ പോളുകൾ. പാർട്ടികളും സംഘടനകളും തങ്ങൾക്ക് അനുയോജ്യമായ തരത്തിൽ ഇലക്ഷൻ പോളുകൾ സംഘടിപ്പിച്ച് ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു.   
 
തിരഞ്ഞെടുപ്പിന് മുൻപ് സമാന്തരമായ ഒരു പോളിംഗ് സംഘടിപ്പിച്ച് വിജയികളെ പ്രഖ്യാപിക്കുന്നതോടെ ആളുകൾ സ്വാധിനിക്കപ്പെടും എന്നതിൽ സംശയം ഉണ്ടാകില്ല. തങ്ങൾ വിജയിക്കും എന്ന് ആളുകളിൽ തോന്നലുണ്ടാക്കിയാൽ വിജയിക്കുന്ന പാർട്ടിയോടൊപ്പം നിൽക്കാൻ ആളുകൾ ആഗ്രഹിക്കും എന്നത് സ്വാഭാവിക മനഃശാസ്ത്രമാണ്. നിക്ഷ്പക്ഷ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഇലക്ഷൻ പോളുകൾക്ക് സാധിക്കും.
 
ഇത്തരം പോളുകളിൽ പങ്കെടുക്കുന്ന ആളുകളെ ഇലക്ഷൻ പോളുകൾ സംഘടിപ്പിക്കുന്നവർ പുറത്തുവിടാറില്ല. പോളുകൾ സംഘടിപ്പിക്കതെ പോലും പലരും തോന്നുംപോലെ ഫലം പ്രസിദ്ധീകരിക്കുന്നുണ്ട് എന്ന് ആക്ഷേപം ശക്തമാണ്. അതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിയമവും മാർഗ നിർദേശങ്ങളും സർക്കാർ കൊണ്ടുവരേണ്ടതായുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പോളുകൾ ലംഘിക്കുന്നുണ്ടോ എന്ന് കാര്യം ഇലക്ഷൻ കമ്മീഷനും പരിശൊധികണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി