ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ സഹോദരിയെ ബലാത്സംഗം ചെയ്യിച്ചു!
ബലാത്സംഗത്തിന് ശിക്ഷ - പ്രതികാര ബലാത്സംഗം?
Publish Date: Wed, 28 Mar 2018 (11:35 IST)
Updated Date: Wed, 28 Mar 2018 (11:37 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് നാട്ടുകൂട്ടം കല്‍പ്പിച്ച ശിക്ഷ ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ സഹോദരിയെ ബലാത്സംഗം ചെയ്യുക എന്ന്. പാകിസ്താന്‍ ലാഹോറിനടുത്ത് പിര്‍മഹലില്‍ മാര്‍ച്ച് 21നാണ് ദാരുണമായ സംഭവം നടന്നത്.
അടുത്തടുത്ത വീട്ടുകാര്‍ തമ്മിലുള്ള കലഹമാണ് ഒരു കുടുംബത്തിലെ അംഗമായ ഗരീബാബാദിലെ വസീം സയീദ് തന്റെ വീടിനടുത്തു താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കാന്‍ പ്രേരിപ്പിച്ചത്. വസീമിന്റെ കുടുംബം മാപ്പ് പറഞ്ഞാല്‍ കേസിന് പോകില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രശ്‌നം നാട്ടുക്കൂട്ടത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഇരയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തത്. രണ്ടു കുടുംബങ്ങളും തമ്മില്‍ ചേര്‍ന്നായിരുന്നു തീരുമാനം ധാരണയായത്.
സംഭവത്തില്‍ രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരെ അറസ്റ്റ് ചെയ്തു. പ്രതികാര ബലാത്സംഗം എന്ന ആശയം തീരുമാനിച്ചതിന് രണ്ടു കുടുംബങ്ങളിലെയും 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്.