പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമ താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ വ്യോമ താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളോ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷമോ ഉണ്ടായേക്കാമെന്നുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
കരാസേനാ നാവികസേനാ വ്യോമസേന ഉള്‍പ്പെടെയുള്ള പാകിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കാനും സെന്‍ട്രല്‍ കമാന്‍ഡ് സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശന നല്‍കി. അതേസമയം ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു.
യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹ്‌സിന്‍, ബീഹാര്‍ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാന്‍ എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവര്‍. എട്ടുപേരുടെ മരണമാണ് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.