ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ചുവന്ന വരകള്‍ അമേരിക്ക മാനിക്കണം. ഇരു രാജ്യങ്ങള്‍ക്കും എല്ലാത്തരത്തിലും അംഗീകരിക്കാവുന്ന കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോത്പാദന മേഖലയിലേക്ക് കടന്നുകയറാനുള്ള അമേരിക്കന്‍ താത്പര്യങ്ങളെ അംഗീകരിക്കില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ അമേരിക്കന്‍ ഇടപെടലിനെ ചെറുക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെയാണ് ജയശങ്കറിന്റെ വിശദീകരണം.
വ്യാപാരക്കരാറില്‍ യുഎസുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. അതിനാല്‍ വ്യാപാരത്തില്‍ ഒരു ധാരണം വേണം. ഇന്ത്യയുടെ ചുവന്ന വരകള്‍ മാനിക്കപ്പെടണം.റഷ്യന്‍ എണ്ണയുടെ പേരില്‍ ചുമത്തിയ അധികതീരുവ നീതിരഹിതമായതും യുക്തിരഹിതവുമാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് കാലങ്ങളുടെ ബന്ധമാണുള്ളത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയൊന്നും അമേരിക്ക തീരുവ ചുമത്തിയിട്ടില്ല. ജയശങ്കര്‍ പറഞ്ഞു.