റഷ്യ ആണവായുധങ്ങളുടെ ആയുധപ്പുര നിര്‍മിക്കുമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ വെള്ളിയാഴ്ച പറഞ്ഞു. ഇത് ലോകത്തിലെ ഏറ്റവും വലുതായിരിക്കുമെന്നും പുടിന്‍ പറഞ്ഞു. കൂടാതെ യുക്രൈനില്‍ യുദ്ധം ചെയ്യുന്ന സൈനികര്‍ക്ക് മുന്തിയയിനം ഡ്രോണുകളും ആയുധങ്ങളും നല്‍കുമെന്നും പുടിന്‍ പറഞ്ഞു. ക്രെംലിനില്‍ സൈനിക, പോലീസ്, ഇന്റലിജന്‍സ് സര്‍വീസ് അക്കാദമിയിലെ ബിരുദധാരികള്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം റഷ്യക്കുവേണ്ടി യുക്രൈനില്‍ പോരാടുന്ന 10 ഇന്ത്യക്കാരെ പറഞ്ഞയച്ചിട്ടുള്ളതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത നാല് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.