Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീവ് വളഞ്ഞ് റഷ്യ: യുക്രെയ്‌ൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

കീവ് വളഞ്ഞ് റഷ്യ: യുക്രെയ്‌ൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
, വെള്ളി, 25 ഫെബ്രുവരി 2022 (18:19 IST)
യുക്രെയ്‌ൻ തലസ്ഥാനമായ കീവ് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്.രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലൂടെ റഷ്യന്‍ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈന്‍ സൈന്യം സ്ഥിരീകരിച്ചു.
 
കിഴക്കന്‍ നഗരമായ കൊനോടോപ്പില്‍ നിന്നും റഷ്യ സേന തലസ്ഥാനത്തേക്ക് മുന്നോറുകയാണെന്ന് യുക്രെയ്‌ൻ സ്ഥിരീകരിചു.റഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ജനവാസ മേഖലകളും പാര്‍പ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം വര്‍ധിച്ചുവരുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
 
ഇതിനിടെ യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രെയ്‌നെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും രാജ്യത്തെ സമ്പൂർണമായി അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേപ്പട്ടി ശല്യം;36 പേര്‍ക്ക് കടിയേറ്റു