റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും പുടിന്റെ സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തത്. ജൂലൈയില്‍ മോസ്‌കോയില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്.
എന്നാല്‍ അദ്ദേഹം പ്രത്യേക തീയതികളൊന്നും നല്‍കുകയോ സന്ദര്‍ശനത്തെക്കുറിച്ച് കൃത്യമായ പ്രഖ്യാപനം നടത്തുകയോ ചെയ്തില്ല. ഇരുപക്ഷവും സന്ദര്‍ശനത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.