ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു, പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാര്‍: യുഎന്‍ പൊതുസഭയില്‍ വീരവാദവുമായി ഷഹബാസ് ഷെരീഫ്
വീരവാദവുമായി യു എന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
ഇന്ത്യയുടെ 7 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തെന്നും പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാരാണെന്നുള്ള വീരവാദവുമായി യു എന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഈ വര്‍ഷം മെയില്‍ എന്റെ രാജ്യത്തിന് കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമില്ലാതെ ആക്രമണം നേരിടേണ്ടി വന്നു. ഞങ്ങളുടെ പ്രതികരണം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഞങ്ങള്‍ അവരെ അപമാനിച്ച് തിരിച്ചയച്ചു. ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ വെടിവെച്ചിട്ടു- ഷഹബാസ് ഷെരീഫ് പറഞ്ഞു.
എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു. പാക് പ്രധാനമന്ത്രി സൈനിക മേധാവി അസിം മുനീറിനൊപ്പം നേരത്തെ വൈറ്റ് ഹൗസില്‍ വച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപുമായി കൂടി കാഴ്ച നടത്തിയിരുന്നു. ആറു വര്‍ഷത്തിനിടെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ്.