Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; 5 സൈനികര്‍ക്ക് പരിക്ക്

ബുധനാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 28 കാരനായ ആര്‍മി ഉദ്യോഗസ്ഥനാണ് വെടിവെച്ചത്.

Shooting at military base in America

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ഓഗസ്റ്റ് 2025 (11:47 IST)
അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ 5 സൈനികര്‍ക്ക് പരിക്ക്. ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 28 കാരനായ ആര്‍മി ഉദ്യോഗസ്ഥനാണ് വെടിവെച്ചത്. കൈ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
അതേസമയം 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരങ്ങള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
 
ചൈനയെ പോലുള്ള രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചു. എട്ടുമണിക്കൂറേ ആയിട്ടുള്ളുവെന്നും എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നാണ് ട്രംപ് മറുപടി നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുദ്ധത്തിന് ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ തീരുവ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി