നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇടക്കാല നേതാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ് മുന്‍ ചീഫ് ജസ്റ്റിസായ സുശീല കര്‍ക്കി. നേപ്പാളിലെ യുവജന സംഘടനകളുടെ ചര്‍ച്ചയിലാണ് ഇടക്കാല നേതാവാകാന്‍ സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നത്. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരെഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇടക്കാല നേതാവായി നിര്‍ദേശിക്കപ്പെട്ട സുശീല കര്‍ക്കി പറയുന്നു.
സുശീല കര്‍ക്കിക്ക് പിന്നാലെ കാഠ്മണ്ഡു മേയര്‍ ബലേഷ് ഷാ ഉള്‍പ്പടെയുള്ളവരുടെ പേരുകളും ഇടക്കാല നേതാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഇടക്കാല നേതാവെന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുശീല കര്‍ക്കി അറിയിച്ചു. തികച്ചും ഒരു ഇടക്കാല സര്‍ക്കാരിനെയാകും നയിക്കുകയെന്നും തിരെഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ അധികാരം കൈമാറുമെന്നും സുശീല കര്‍ക്കി പറഞ്ഞു.