Webdunia - Bharat's app for daily news and videos

Install App

കൊല്ലപ്പെട്ടത് ബാഗ്ദാദിയെന്ന് തന്നെയെന്ന് ഉറപ്പിക്കാന്‍ അടിവസ്ത്രം മോഷ്ടിച്ചു; വെളിപ്പെടുത്തലുമായി സിറിയ

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ തങ്ങള്‍ ഏതെല്ലാം വഴികളാണ് സ്വീകരിച്ചതെന്ന് വിവരിക്കുമ്പോഴാണ് കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവ് പൊലാട്ട് കാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെ

റെയ്‌നാ തോമസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (15:54 IST)
യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അബൂബക്കര്‍ അല്‍ ബാഗ്ദാദി തന്നെയെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്റെ അടിവസ്ത്രം മോഷ്ടിച്ചിരുന്നെന്ന് കുര്‍ദ് സൈനിക ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.
 
ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ തങ്ങള്‍ ഏതെല്ലാം വഴികളാണ് സ്വീകരിച്ചതെന്ന് വിവരിക്കുമ്പോഴാണ് കുര്‍ദുകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവ് പൊലാട്ട് കാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
അന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്കൊപ്പം മെയ് 15 മുതല്‍ ബാഗ്ദാദിക്കായി വല വിരിക്കുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചു. വളരെ കുറഞ്ഞ കാലയളവുകളില്‍ ബാഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി. ബാഗ്ദാദി ഒടുവില്‍ ഒളിച്ച സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു.
 
‘മരിച്ചത് ബാഗ്ദാദിതന്നെയെന്ന് നൂറുശതമാനം ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനായി അദ്ദേഹത്തിന്റെ അടിവസ്ത്രം ശേഖരിച്ചിരുന്നു. ബാഗ്ദാദിയെവരെ നിരീക്ഷിക്കാനാവുന്ന ഞങ്ങളുടെ ഉറവിടങ്ങളാണ് അത് ചെയ്തത്’, പൊലാട്ട് ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments