Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു

Donald Trump on Qatar Attack, Trump, Netanyahu, US Israel, Qatar News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (09:23 IST)
സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഈജിപ്തിലാണ് ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. അമേരിക്കന്‍ ഇസ്രയേല്‍ ഹമാസ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി എത്തിയിട്ടുണ്ട്. ഹമാസ് അധികാരത്തില്‍ തുടരുമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനായിരുന്ന ട്രംപിന്റെ മറുപടി.
 
അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്. ബന്ദികളുടെ കൈമാറ്റമാണ് ചര്‍ച്ചയിലെ പ്രധാന വിഷയം. ട്രംപിന്റെ മരുമകന്‍ ജെറാള്‍ഡ് കുഷ്‌നറും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം ട്രംപിന്റെ നിര്‍ദ്ദേശത്തിനെ ലംഘിച്ച് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഗാസയില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
 
അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രായേല്‍ മന്ത്രി രംഗത്തെത്തി. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കണമെന്നും ബന്ദികളുടെ കൈമാറ്റത്തിനുശേഷം ഹമാസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്നും ഭീഷണി മുഴക്കി. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹമാസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.  
 
സമാധാന കരാറില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതും ബന്ധികളെ മോചിപ്പിക്കുന്നതും വൈകിയാല്‍ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് ഇസ്രായേല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ 20ഇന പദ്ധതിയാണ് ട്രംപ് മുന്നോട്ടുവച്ചത്. ഹമാസിന്റെ അധികാര കൈമാറ്റവും ബന്ധികളുടെ മോചനവും നിരായുധീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതില്‍ ചില വ്യവസ്ഥകള്‍ മാത്രമാണ് ഹമാസ് അംഗീകരിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം