യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ വധം ആഘോഷിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച 6 പേരുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം.അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ താമസിപ്പിക്കാനുള്ള ബാധ്യത യുഎസിനില്ലെന്ന് ആഭ്യന്തര വകുപ്പ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
കിര്‍ക്ക് വധത്തെ സ്വാഗതം ചെയ്ത വിദേശികളായ 6 പേരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നേരത്തെ ആഭ്യന്തരവകുപ്പ് പങ്കുവെയ്ക്കുകയും വിസ റദ്ദാക്കുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 19ന് യൂട്ടായിലെ സര്‍വകലാശാല പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിസ റദ്ദാക്കപ്പെട്ട 6 പേര്‍ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ബ്രസീല്‍,ജര്‍മനി,പരാഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.