ജനങ്ങളെ കൊന്നാൽ അവിടെ വെച്ച് ഹമാസിനെ തീർക്കും, ഗാസ സമാധാനകരാറിൽ മുന്നറിയിപ്പുമായി ട്രംപ്

അഭിറാം മനോഹർ
വെള്ളി, 17 ഒക്‌ടോബര്‍ 2025 (14:13 IST)
ഗാസയില്‍ ഹമാസ് കൊലപാതകങ്ങള്‍ തുടര്‍ന്നാല്‍ അവിടെ ചെന്ന് അവരെ തീര്‍ക്കുകയല്ലാതെ യുഎസിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പിലെ തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്. യുദ്ധസമയത്ത് ഇസ്രായേല്‍ സേനയുമായി സഹകരിച്ചെന്ന് കരുതുന്ന പലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്.
 
ഹമാസ് ഗാസയില്‍ ആളുകളെ കൊല്ലുന്നത് തുടര്‍ന്നാല്‍ അകത്ത് കയറി അവരെ കൊല്ലുകയല്ലാതെ ഞങ്ങള്‍ മാര്‍ഗമുണ്ടാകില്ല. ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. യുഎസ് സൈന്യം നേരിട്ട് ഇതില്‍ പങ്കാളികളാകില്ല. എന്നാല്‍ ഞങ്ങളോട് വളരെ അടുത്തുള്ള ആളുകളുണ്ട്. അവര്‍ ആ ജോലി വളരെ എളുപ്പത്തില്‍ പോയി ചെയ്യും. അത് നടക്കുക ഞങ്ങളുടെ മേല്‍നോട്ടത്തിലാകും ട്രംപ് പറഞ്ഞു.
 
കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പാലിച്ചില്ലെങ്കില്‍ ഇസ്രായേലിനെ യുദ്ധം ചെയ്യാന്‍ അനുവദിക്കുമെന്ന് കര്‍ശനമായ ഭാഷയില്‍ ട്രംപ് സൂചിപ്പിച്ചു. ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇസ്രായേല്‍ സൈന്യം ഗാസയിലെ തെരുവുകളിലേക്ക് തിരിച്ചെത്തു. ഇസ്രായേലിന് അകത്തുകയറി അവരെ ഇടിച്ചുനിരത്താന്‍ കഴിയുമെങ്കില്‍ അവരത് ചെയ്യും. സിഎന്‍എനുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: ഒറ്റക്കുതിപ്പ്, സ്വർണവില 97,000 കടന്നു, ഒറ്റയടിക്ക് കൂടിയത് 2000 രൂപയിലേറെ

അതിർത്തിയിൽ ഇന്ത്യ വൃത്തിക്കെട്ട കളി കളിച്ചേക്കാം, താലിബാനോടും ഇന്ത്യയോടും യുദ്ധത്തിന് തയ്യാറെന്ന് പാകിസ്ഥാൻ

ശിരോവസ്ത്രമിട്ട ടീച്ചർ കുട്ടിയുടെ ശിരോവസ്ത്രത്തെ വിലക്കുന്നത് വിരോധാഭാസം, മറുപടി പറയേണ്ടിവരുമെന്ന് വിദ്യഭ്യാസ മന്ത്രി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന

ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവരെ അവിടെയെത്തി കൊല്ലും: ട്രംപിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments