ബെയ്‌ജിങ്: അമേരിക്കയുടെ ചാരവിമാനം ചൈനയുടെ നോ ഫ്ലൈ സോണിൽ കടന്നുവെന്ന ആരോപണവുമായി ചൈന. ചൈന സൈനികാഭ്യാസം നടത്തുന്ന മേഖലയിലാണ് അമേരിക്കയുടെ ചാരവിമാനം കടന്നത്. ഈ നടപടി പ്രകോപനം സൃഷ്‌ടിക്കുന്നതാണെന്ന് ചൈന കുറ്റപ്പെടുത്തി.
വടക്കൻ ചൈനീസ് മേഖലയിലൂടെയാണ് അമേരിക്കൻ ചാരവിമാനം പറന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാനിയമങ്ങളുടെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കൻ നീക്കം പ്രകോപമ്പരമാണെന്നും ഇത്തരം നീക്കങ്ങളെ ചൈന ശക്തമായി തന്നെ എതിർക്കുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.വിഷയത്തിൽ യു.എസ്. നയതന്ത്ര പ്രതിനിധികളെ അതൃപ്തി അറിയിച്ചതായും ചൈന അറിയിച്ചു.