Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി പരിഗണനയിലെന്ന് ബിപിൻ റാവത്ത്

ചൈനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി പരിഗണനയിലെന്ന് ബിപിൻ റാവത്ത്
, തിങ്കള്‍, 24 ഓഗസ്റ്റ് 2020 (17:29 IST)
ലഡാക്ക് സംഘർഷത്തിൽ ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇരുരാജ്യങ്ങളും നടത്തുന്ന നയതന്ത്രശ്രമങ്ങൾ പരാജയപ്പെട്ടാൽ യുദ്ധത്തിലേക്ക് പോകുന്നതടക്കമുള്ള നട‌പടികൾ പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.
 
യഥാർഥ നിയന്ത്രണ രേഖയിൽ അതിക്രമങ്ങൾ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ കാരണമാണെന്ന് ബിപിൻ റാവത്ത് വ്യക്തമാക്കി.ചർച്ച പരാജയപ്പെട്ടാൽ സൈനികനടപടിയിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അതിനെ പറ്റി കൂടുതൽ വിശദീകരിക്കാൻ ബിപിൻ റാവത്ത് തയ്യാറായില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി മാറി: കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്‌ടസഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ്