Select Your Language

Notifications

webdunia
webdunia
webdunia
webdunia

US Presidential Election 2024 Result Live Updates: വിജയമുറപ്പിച്ച് ട്രംപ്; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വൈറ്റ് ഹൗസിലേക്ക് !

പോളിമാര്‍ക്കറ്റ് പ്രവചന പ്രകാരം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് 99 ശതമാനം വിജയം ഉറപ്പിച്ചു കഴിഞ്ഞു

Donald Trump / US President Election Live Updates

രേണുക വേണു

, ബുധന്‍, 6 നവം‌ബര്‍ 2024 (08:21 IST)
US Presidential Election 2024 Result Live Updates: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. അസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ അനുസരിച്ച് 246 ഇലക്ടറല്‍ വോട്ടുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് 210 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. ജനകീയ വോട്ടിലും ട്രംപ് തന്നെയാണ് മുന്നില്‍. ചാഞ്ചാട്ട സംസ്ഥാനങ്ങളായ നോര്‍ത്ത് കരോളിന, ജോര്‍ജിയ എന്നിവിടങ്ങളിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും ട്രംപിന് ലഭിച്ചു. പോളിമാര്‍ക്കറ്റ് പ്രവചന പ്രകാരം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് 99 ശതമാനം വിജയം ഉറപ്പിച്ചു കഴിഞ്ഞു. 

11.30 AM: രൂപയുടെ മൂല്യം ഇടിഞ്ഞു ! ട്രംപ് വിജയത്തിലേക്കെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 84.23 ആണ് ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ മൂല്യം.
 
11.00 AM: വിജയത്തിനു ആവശ്യമായ 270 സീറ്റിലേക്ക് ട്രംപ്. നിലവില്‍ 246 ഇലക്ടറല്‍ കോളേജുകള്‍ ട്രംപിനൊപ്പം. കമല ഹാരിസിന് 210 ഇലക്ടറല്‍ കോളേജുകള്‍
 
10:46 AM : വോട്ടെടുപ്പ് എണ്ണിത്തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 230 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് മുന്നില്‍. 210 സീറ്റുകളുമായി കമല ഹാരിസ് തൊട്ടുപിറകില്‍.

9:58 AM: നോര്‍ത്ത് കരോലിനയിലും ട്രംപിന്റെ മുന്നേറ്റം
 

9.30 AM: 187 ഇലക്ടറര്‍ കോളേജുകളില്‍ കമല ഹാരിസ്. ഡൊണാള്‍ഡ് ട്രംപ് 230 ഇലക്ടറര്‍ കോളേജുകള്‍ പിടിച്ചു. 40 ഇലക്ടറല്‍ കോളേജുകള്‍ കൂടി ആയാല്‍ ട്രംപ് വിജയിക്കും

8.55 AM: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് 202 ലേക്ക് എത്തി. കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 112 ഇലക്ടറല്‍ കോളേജുകള്‍ മാത്രം 
 
8.40 AM: കൊളോറാഡോ സംസ്ഥാനത്തെ 10 ഇലക്ടറല്‍ കോളേജുകളും കമല ഹാരിസിന്. മിസോറിയില്‍ ട്രംപിന് ലീഡ്
 
8.30 AM: ലൂസിയാനയില്‍ ട്രംപിന് വിജയം. സംസ്ഥാനത്തെ എട്ട് ഇലക്ടറല്‍ കോളേജുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചു. ട്രംപിന്റെ ലീഡ് 180 ലേക്ക്. കമല ഹാരിസ് ലീഡ് ചെയ്യുന്നത് 102 ഇലക്ടറല്‍ കോളേജുകളില്‍ മാത്രം
 
8.14 AM: ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് 15 സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചു. ഏഴ് സംസ്ഥാനങ്ങളിലും വാഷിങ്ടണിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലയ്ക്കാണ് ജയം 
 
8.10 AM: വരും മണിക്കൂറുകള്‍ വോട്ടെണ്ണലില്‍ നിര്‍ണായകം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും പ്രസിഡന്റ് ആരാകുമെന്ന് തീരുമാനിക്കുക
 
8.05 AM: ഫ്‌ളോറിഡയിലെ 30 ഇലക്ടറല്‍ കോളേജുകളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനൊപ്പം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ട്രംപ് ഫ്‌ളോറിഡയിലെ എല്ലാ ഇലക്ടറല്‍ കോളേജുകളും സ്വന്തമാക്കുന്നത് 
 
7.45 AM: ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിക്കാനാണ് 69 ശതമാനം സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് വിജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല. അറ്റ്‌ലസ് ഇന്റല്‍ പുറത്തുവിട്ട പുതിയ സര്‍വെ പ്രകാരം ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ കമലയേക്കാള്‍ മുന്‍തൂക്കം ട്രംപിനാണ്. നോര്‍ത്ത് കരോളിന, ജോര്‍ജിയ, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് മേല്‍ക്കൈ എന്ന് അറ്റ്‌ലസ് ഇന്റല്‍ സര്‍വെ അവകാശപ്പെടുന്നു. ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പിന്തുണ ട്രംപിനാണ് ലഭിക്കുകയെന്നും വിലയിരുത്തലുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍സിനു ഗുണം ചെയ്തതെന്നാണ് വിവരം. 

 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ഉള്‍പ്പെടെ ആറുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്