Select Your Language

Notifications

webdunia
webdunia
webdunia
webdunia

തായ്‌വാൻ വിഷയത്തിൽ മൗനം മതിയാക്കി അമേരിക്ക, പിന്തുണ നൽകുമെന്ന് പ്രഖ്യാപനം: പ്രതിഷേധവുമായി ചൈന

തായ്‌വാൻ വിഷയത്തിൽ മൗനം മതിയാക്കി അമേരിക്ക, പിന്തുണ നൽകുമെന്ന് പ്രഖ്യാപനം: പ്രതിഷേധവുമായി ചൈന
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:43 IST)
തായ്‌വാനെതിരെ ആക്രമണമുണ്ടായാൽ തായ്‌വാനെ സംരക്ഷിക്കുവാൻ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ്. വിഷയത്തിൽ ദീര്‍ഘകാലമായി അമേരിക്ക തുടര്‍ന്നുവന്നിരുന്ന 'തന്ത്രപരമായ മൗനം' നീക്കിയാണ് ചൈനയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് ബൈഡൻ വ്യക്തമാക്കിയത്.
 
തായ്‌വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നല്‍കിയിരുന്നെങ്കിലും വിഷയത്തില്‍ പരസ്യ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്താൻ അമേരിക്ക തയ്യാറായിരുന്നില്ല. ഇതാദ്യമായാണ് തായ്‌വാനെ സംരക്ഷിക്കാൻ മുന്നോട്ട് വരുമെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നത്. അതേസമയം ബൈഡന്റെ പ്രസ്‌താവനയിൽ ചൈന ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
 
തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്‌വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്‌താവനകൾ നടത്തണമെന്നും ഇത്തരം പ്രസ്‌താവനകൾ അമേരിക്ക-ചൈന ബന്ധത്തെയും തായ്‌വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കി, നാലാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെ‌യ്‌തു