Select Your Language

Notifications

webdunia
webdunia
webdunia
webdunia

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ ഇയാള്‍ കശ്മീരില്‍ അക്രമണങ്ങള്‍ ശക്തമാക്കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Saifulla Khalid Kasuri terrorist

അഭിറാം മനോഹർ

, ബുധന്‍, 23 ഏപ്രില്‍ 2025 (14:48 IST)
പഹല്‍ഗാമിലെ ഭീകരാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ലഷ്‌കര്‍- ഇ- തയിബ ബന്ധമുള്ള സംഘടനയാണ്. കശ്മീരിനെ അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തിന് പിന്നില്‍ പക്ഷേ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍- ഇ- തൊയ്ബയുടെ ഉപമേധാവിയാണ് പ്രാദേശിക സംഘടനയായ ടിഎഫ്ആറുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത് എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
 
ആഗോള ഭീകരനും ലഷ്‌ക്കര്‍- ഇ- തൊയ്ബ സഹസ്ഥാപകനുമായ ഹഫീസ് സെയ്ദിന്റെ വലം കൈയ്യായാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി അറിയപ്പെടുന്നത്. പാക് അധീന കശ്മീരില്‍ ഇരുന്നാണ് സൈഫുള്ള അക്രമണം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ലഷ്‌കറിന്റെ പെഷവാറിലെ നേതൃത്വം കസൂരിക്കാണ്. ജിഹാദി പ്രസംഗങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിച്ച് ഭീകരസംഘടനകളിലേക്കും സൈന്യത്തിലേക്കും റിക്രൂട്ട് ചെയ്യുന്നത് കസൂരിയാണ്. അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ ഇയാള്‍ കശ്മീരില്‍ അക്രമണങ്ങള്‍ ശക്തമാക്കുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
 
 നേരത്തെ മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജമാ അത്ത് ഉദ് ദാവ എന്ന ഭീകരസംഘടനയിലും കസൂരി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ പാക് കരസേന മേധാവിയായ ജനറല്‍ അസീം മുനീര്‍ കശ്മീരിനെ പാകിസ്ഥാന്റെ ജീവനാഡി എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതോടെ അക്രമണത്തില്‍ പാകിസ്ഥാന്‍ ഇടപ്പെട്ടിട്ടൂണ്ടോ തുടങ്ങിയ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍