Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

Trump on India Russia oil imports,India halts Russian oil purchase,US India Russia oil trade,Donald Trump India oil decision,ട്രംപ് ഇന്ത്യ റഷ്യ എണ്ണ വ്യാപാരം,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (16:15 IST)
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല എന്നതിന് മറുപടി നല്‍കി അമേരിക്ക. ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയില്‍ മറിച്ചു വില്‍ക്കുകയാണ് ചൈന ചെയ്തു വരുന്നതെന്നും ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയില്‍ എണ്ണ വില വര്‍ദ്ധനവിന് ഇടയാക്കുമെന്നും റൂബിയോ പറഞ്ഞു.
 
ചൈനയ്ക്ക് മേലെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റൂബിയോ പറഞ്ഞു. റഷ്യന്‍ എണ്ണ ശുദ്ധീകരിച്ചു ചൈന ആഗോള വിപണിയിലെത്തിക്കുന്നു. ചൈനയ്ക്ക് മേലെ തീരുവ ഏര്‍പ്പെടുത്തുന്നത് ചൈനയുടെ എണ്ണ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് റൂബിയോ പറഞ്ഞു. 
 
അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് തനിക്ക് ആധികാരികമായ അറിവില്ലെന്ന് റൂബിയോ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായി മികച്ച ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് റൂബിയോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തി കൂടിയ ന്യുനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്