Publish Date: Thu, 27 Jul 2023 (10:56 IST)
Updated Date: Thu, 27 Jul 2023 (11:00 IST)
ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മറ്റൊരു കപ്പലില്‍നിന്ന് വെള്ളമടിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വെള്ളം അടിച്ചാല്‍ കപ്പല്‍ മുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ പിന്‍വാങ്ങി. വടക്കന്‍ ഡച്ച് ദ്വീപ് ആംലാന്‍ഡിനു സമീപത്താണ് അപകടം.
കപ്പലിന് ചൊവ്വാഴ്ച രാത്രിയാണ് തീപിടിച്ചത്. ഇലക്ട്രിക് കാറില്‍നിന്നാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടും തീയണക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരായിരുന്നു.