ധോണി ചെവിക്ക് പിടിച്ചാല്‍ നന്നാവാത്തവരായി ആരും തന്നെയുണ്ടാകില്ല. അത്, ടീം ഇന്ത്യയില്‍ ആയാലും ഐപിഎല്‍ മത്സരങ്ങളില്‍ ആയാലും അങ്ങനെയാണ്. ഐപിഎല്ലില്‍ ധോണിയുടെ ശകാരം ഏറ്റവും അവസാനമായി ഏറ്റുവാങ്ങിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സഹതാരം ദീപക് ചാഹറാണ്.
കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ തുടര്‍ച്ചയായി രണ്ട് നോ ബോളുകളെറിഞ്ഞതാണ് ചാഹറിന് വിനയായത്.
ശാന്തസ്വഭാവക്കാരനായ ധോണിയെ അപ്രതീക്ഷിതമായി ദേഷ്യം പിടിച്ച ഈ സംഭവം ആരാധകരെ പോലും ഞെട്ടിച്ചു. പഞ്ചാബിനു വിജയത്തിലെത്താൻ 12 പന്തിൽ 39 റൺസ് മാത്രം വേണമെന്നിരിക്കെയാണു ചാഹറിനു പിഴച്ചതും ധോണി പൊട്ടിത്തെറിച്ചതും.
ക്യാപ്‌റ്റന്‍ കൂളിന്റെ ഈ വഴക്ക് പറച്ചിലില്‍ ബോളിംഗിലെ പിഴവുകള്‍ കണ്ടെത്താന്‍ ചാഹറിനെ സഹായിച്ചുവെന്നാണ് ആരാധകര്‍ ഇപ്പോള്‍ വാദിക്കുന്നത്. ശക്തമായ ബാറ്റിംഗ് നിരയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അനായാസ ജയം സ്വന്തമാക്കാന്‍ ചെന്നൈയെ തുണച്ചത് ചാഹറിന്റെ ബോളിംഗായിരുന്നു.
കൊല്‍ക്കത്തയുടെ തലയറുത്ത ബൗളിംഗ് പ്രകടനമാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചാഹര്‍ പുറത്ത് എടുത്തത്. ഓപ്പണിംഗ് സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹര്‍ ഐപിഎല്ലില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് സൃഷ്ടിച്ചത്.
നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ചാഹറിന്റെ നാലു പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്സ്നമാന്‍മാര്‍ക്ക് സ്കോര്‍ ചെയ്യാനായാത്.
ആദ്യ ഓവറില്‍ ആറ് റണ്‍സ് വഴങ്ങിയ ചാഹര്‍ തന്റെ രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വഴങ്ങിയത്. മൂന്നാം ഓവറില്‍ ഉത്തപ്പയെ വീഴ്ത്തിയ ചാഹര്‍ ആന്ദ്രെ റസല്‍ ക്രീസില്‍ നില്‍ക്കെ പത്തൊമ്പതാം ഓവറില്‍ ഒരു സിക്‍സ് മാത്രമാണ് വഴങ്ങിയത്.