IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

അഭിറാം മനോഹർ
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (17:37 IST)
2026ലെ ഐപിഎല്‍ സീസണിനായുള്ള താരലേലത്തില്‍ 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഈ മാസം 16ന് അബുദാബിയില്‍ വെച്ച് നടക്കുന്ന താരലേലത്തില്‍ എല്ലാ ടീമുകള്‍ക്കുമായി 77 താരങ്ങളെയാണ് സ്വന്തമാക്കാനാവുക. ഇതില്‍ 31 വിദേശതാരങ്ങളും ഉള്‍പ്പെടും.
 
 താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. പല ടീമുകളും കഴിഞ്ഞ സീസണിലെ വിലയേറിയ താരങ്ങളെ താരലേലത്തിന് മുന്‍പായി കൈവിട്ടിരുന്നു. താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ടീം ബാലന്‍സ് മെച്ചപ്പെടുത്താനാണ് ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിടുന്നത്.
 
2 കോടി അടിസ്ഥാന വിലയുമായി 43 വിദേശതാരങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ മാത്യൂ ഷോര്‍ട്ട്, ജോഷ് ഇംഗ്ലീഷ്, ബെയര്‍‌സ്റ്റോ, ജാമി സ്മിത്ത്, രചിന്‍ രവീന്ദ്ര,ഷായ് ഹോപ്‌സ് തുടങ്ങിയ താരങ്ങളാണുള്ളത്. മുജീബുള്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ആന്റിച്ച് നോര്‍ക്യ, മതീഷ പതിരാണ, വാനിന്ദു ഹസരങ്ക എന്നിങ്ങനെ വമ്പന്‍ താരങ്ങളെല്ലാം പട്ടികയിലുണ്ട്.
 
ഇന്ത്യന്‍ താരങ്ങളില്‍ മായങ്ക് അഗര്‍വാള്‍, രാഹുല്‍ ചഹര്‍, രവി ബിഷ്‌ണോയ്, ആകാശ് ദീപ്, വെങ്കടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, നവ്ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിങ്ങനെ നിരവധി താരങ്ങളാണുള്ളത്.ഇതില്‍ വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരുടെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഐപിഎല്ലിലെ നിറസാന്നിധ്യമായ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ ഇത്തവണ താരലേലത്തില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. താരലേലത്തില്‍ ഓസീസ് താരമായ കാമറൂണ്‍ ഗ്രീനിനെയാകും ടീമുകള്‍ വമ്പന്‍ വിലകൊടുത്ത് സ്വന്തമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

അടുത്ത ലേഖനം
Show comments