Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jos Buttler: 'ബട്‌ലര്‍ ഷോ'യില്‍ ഗുജറാത്ത്; ഡല്‍ഹിക്ക് സീസണിലെ രണ്ടാം തോല്‍വി

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി

Gujarat Titans defeated Delhi Capitals, Jos Buttler, Gujarat Titans, Delhi Capitals, Gujarat vs Delhi, IPL Scorecard, IPL News, Cricket Updates, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഐപിഎല്‍ വാര്‍ത്തകള്‍, ക്രിക്കറ്റ് വാര്‍ത്തകള്‍

രേണുക വേണു

, ശനി, 19 ഏപ്രില്‍ 2025 (19:55 IST)
Jos Buttler

Jos Buttler: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു ജയം. അഹമ്മദബാദില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നാല് ബോളുകളും ഏഴ് വിക്കറ്റും ശേഷിക്കെ ഗുജറാത്ത് വിജയം സ്വന്തമാക്കി. 
 
ജോസ് ബട്‌ലര്‍ 54 പന്തില്‍ 11 ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 97 റണ്‍സ് നേടി ഗുജറാത്തിനെ ലക്ഷ്യത്തിലെത്തിച്ചു. ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ് (34 പന്തില്‍ 43), സായ് സുദര്‍ശന്‍ (21 പന്തില്‍ 36) എന്നിവരും തിളങ്ങി. 19-ാം ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ രാഹുല്‍ തെവാത്തിയ മൂന്ന് പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 11 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഡല്‍ഹിക്കായി കരുണ്‍ നായര്‍ (18 പന്തില്‍ 31), അക്‌സര്‍ പട്ടേല്‍ (32 പന്തില്‍ 39), അശുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), കെ.എല്‍.രാഹുല്‍ (14 പന്തില്‍ 28) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. 
 
ഈ സീസണിലെ ഡല്‍ഹിയുടെ രണ്ടാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങളില്‍ അഞ്ച് വീതം ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പോയിന്റ് ടേബിളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vaibhav Suryavanshi: 14 വയസും 23 ദിവസവും പ്രായം; വൈഭവ് സൂര്യവന്‍ഷിക്ക് ഐപിഎല്‍ അരങ്ങേറ്റം