ഐപിഎല്‍ 2025 സീസണില്‍ പരിക്കേറ്റ ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സിന് പകരം പുതിയ താരത്തെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ഷനകയെയാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. 75 ലക്ഷം രൂപയ്ക്കാണ് ഷനകയെ ടീമിലെടുത്തത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഫിലിപ്‌സിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്നാണ് താരത്തിന് സീസണ്‍ മുഴുവനായി തന്നെ നഷ്ടമായിരിക്കുന്നത്. നേരത്തെ ഗുജറാത്തിനായി കളിച്ച പരിചയമുള്ള താരമാണ് ഷനക. ടി20 ഫോര്‍മാറ്റില്‍ 4,449 റണ്‍സും 91 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. നിലവില്‍ 6 മത്സരങ്ങളില്‍ നിന്നും 4 വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്.