Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനി ആർസിബി നായകനായിരുന്നെങ്കിൽ 2 ഐപിഎൽ കിരീടമെങ്കിലും ബാംഗ്ലൂർ നേടിയേനെ: വസീം അക്രം

ധോനി ആർസിബി നായകനായിരുന്നെങ്കിൽ 2 ഐപിഎൽ കിരീടമെങ്കിലും ബാംഗ്ലൂർ നേടിയേനെ: വസീം അക്രം
, തിങ്കള്‍, 8 മെയ് 2023 (14:44 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച താരങ്ങളും വലിയ ആരാധകവൃന്ദവും സ്വന്തമായിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത ടീമാണ് ആർസിബി. ധോനി,രോഹിത് തുടങ്ങി ഇന്ത്യൻ ടീമിലെ സഹതാരങ്ങളെല്ലാം ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടും ഐപിഎല്ലിൽ ഒരു കിരീടം സ്വന്തമാക്കാൻ വിരാട് കോലിയ്ക്ക് സാധിച്ചിട്ടില്ല.
 
ഇപ്പോഴിതാ മഹേന്ദ്രസിംഗ് ധോനി ആർസിബിയിൽ നായകനായിരുന്നെങ്കിൽ 3 കിരീടമെങ്കിലും ആർസിബി സ്വന്തമാക്കിയേനെയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് ഇതിഹാസതാരമായ വസീം അക്രം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോലി. ഐപിഎൽ ആരംഭിച്ച കാലം മുതൽ കോലി ആർസിബിക്കൊപ്പമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ആർസിബി ഒരു ഐപിഎൽ കിരീടം പോലും സ്വന്തമാക്കിയിട്ടില്ല. ധോനിയായിരുന്നു ആർസിബി നായകനെങ്കിൽ ഈ കാലത്തിനിടയിൽ കുറഞ്ഞത് 2 തവണയെങ്കിലും ആർസിബിയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചേനെ സ്പോർട്സ് ക്രീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അക്രം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals Playoff: ബാക്കിയുള്ളത് 3 കളികൾ, മൂന്നിലും ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല