IPL 2026: സൂപ്പർ താരങ്ങളെ കൈവിട്ട് ടീമുകൾ, താരലേലത്തിൽ റസൽ മുതൽ മില്ലർ വരെ

അഭിറാം മനോഹർ
ഞായര്‍, 16 നവം‌ബര്‍ 2025 (15:21 IST)
2026 സീസണിനായുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഏറെ അപ്രതീക്ഷിത താരങ്ങളെയാണ് ഇത്തവണ ടീമുകള്‍ കൈവിട്ടത്. ഒരു പതിറ്റാണ്ടിലേറെയായി കൊല്‍ക്കത്തയുടെ മുഖമായിരുന്ന ആന്ദ്രേ റസലിനെ കൊല്‍ക്കത്ത കൈവിട്ടത് ആരാധകര്‍ക്ക് വലിയ ഷോക്കായിരുന്നു. സമാനമായി ഒട്ടേറെ വമ്പന്‍ താരങ്ങളെ പല ഫ്രാഞ്ചൈസികളും കൈവിട്ടു.
 
37 പിന്നിട്ട ആന്ദ്രേ റസലിനെ 12 കോടിയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. താരലേലത്തില്‍ ചെറിയ തുകയ്ക്ക് തിരിച്ചുപിടിക്കാനാണ് ഈ നീക്കമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 23.75 കോടി മുടക്കി കൊല്‍ക്കത്ത നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരെയും കൊല്‍ക്കത്ത കൈവിട്ടു, ക്വിന്റണ്‍ ഡികോക്കാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റൊരു പ്രമുഖ താരം.
 
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആകട്ടെ കിവീസ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവരെ താരലേലത്തില്‍ കൈവിട്ടു. ചെന്നൈ വളര്‍ത്തികൊണ്ടുവന്ന പേസര്‍ മതീഷ പതിരാനയ്ക്കും ടീമിലെ സ്ഥാനം നഷ്ടമായി. ജേക് ഫ്രേസര്‍ മക് ഗുര്‍ക്, ഫാഫ് ഡുപ്ലെസിസ് എന്നിവരെയാണ് ഡല്‍ഹി കൈവിട്ടത്. ഡേവിഡ് മില്ലറെ ലഖ്‌നൗവും റിലീസ് ചെയ്തു. ആകാശ് ദീപിനെയും രവി ബിഷ്‌ണോയിയേയും നിലനിര്‍ത്താനും ലഖ്‌നൗ തയ്യാറായില്ല.
 
 അതേസമയം 4.2 കോടിക്ക് പഞ്ചാബിലെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലും ടീമിന് പുറത്തായി. 2.6 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കിയ ജോഷ് ഇംഗ്ലീഷിനെയും ടീം കൈവിട്ടു. അതേസമയം ലിയാം ലിവിങ്ങ്സ്റ്റണിനെയാണ് ആര്‍സിബി റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതുവരെയും തകർക്കാനാവാതിരുന്ന കോട്ടയാണ് തകരുന്നത്, ടെസ്റ്റിൽ ഗംഭീറിന് പകരം ലക്ഷ്മൺ കോച്ചാകട്ടെ: മുഹമ്മദ് കൈഫ്

രോഹിത്തിന് ഒന്നാം സ്ഥാനത്തിൽ നിന്നും പടിയിറക്കം, പുതിയ അവകാശിയായി കിവീസ് താരം

India vs SA: ഗുവാഹത്തിയിൽ സ്പിൻ കെണി വേണ്ട, രണ്ടാം ടെസ്റ്റിൽ സമീപനം മാറ്റി ഇന്ത്യ

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

അടുത്ത ലേഖനം
Show comments