Webdunia - Bharat's app for daily news and videos

Install App

Josh Hazlewood: ഐപിഎല്ലിൽ ആർസിബിക്ക് കനത്ത തിരിച്ചടി, സ്റ്റാർ പേസറുടെ സേവനം നഷ്ടമായേക്കും

അഭിറാം മനോഹർ
തിങ്കള്‍, 12 മെയ് 2025 (13:14 IST)
Josh Hazlewood Injury RCB
ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന അവസാന മത്സരത്തില്‍ ഹേസല്‍വുഡ് കളിച്ചിരുന്നില്ല. ശേഷം ലഖ്‌നൗവിനെതിരെ നടക്കേണ്ടിയിരുന്ന മത്സരത്തിലും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.
 
 ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയെ സന്തുലിതമായി നിലനിര്‍ത്തുന്നത് ജോഷ് ഹേസല്‍വുഡിന്റെ സാന്നിധ്യമാണ്. ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും ഹേസല്‍വുഡ് നല്‍കുന്ന ഇമ്പാക്ടാണ് ആര്‍സിബിയെ പല മത്സരങ്ങളിലും തുണച്ചത്. സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ താരം സ്വന്തമാക്കികഴിഞ്ഞു. നിലവിലെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. നേരത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലേറ്റ പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു. അതിനാല്‍ താരത്തെ വിട്ടുനല്‍കി റിസ്‌കെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും തയ്യാറായേക്കില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ടെസ്റ്റ് കുപ്പായം അഴിച്ച് കോലിയും; ഹൃദയം തകര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍

Royal Challengers Bengaluru: ആര്‍സിബിയുടെ കപ്പ് മോഹത്തിനു വന്‍ തിരിച്ചടി; ഹെയ്‌സല്‍വുഡ് തിരിച്ചെത്തില്ല !

IPL 2025 Resume: ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കും; ഫൈനല്‍ മേയ് 30 ന് ?

Shubman Gill: ക്യാപ്റ്റനാകാനില്ലെന്ന് ബുംറ, ഗില്‍ ഉറപ്പിച്ചു; ഇംഗ്ലണ്ടില്‍ കോലി കളിക്കും

അടുത്ത ലേഖനം
Show comments