Publish Date: Tue, 26 Mar 2024 (18:22 IST)
Updated Date: Tue, 26 Mar 2024 (18:14 IST)
മോശം സ്ട്രൈക്ക്റേറ്റുമായി ടി20 ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കണമോ എന്ന രീതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി കോലി. ഐപിഎല്ലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ നിന്നും 77 റണ്‍സുമായി തിളങ്ങിയ കോലിയായിരുന്നു ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മത്സരത്തിലെ വിജയശേഷം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴാണ് തന്നെ പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കോലി മറുപടി നല്‍കിയത്.
ടി20 ക്രിക്കറ്റിന്റെ കാര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിന് വേണ്ടിയാണ് എന്റെ പേര് ചേര്‍ത്തിരിക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ എനിക്കിപ്പോള്‍ ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിവുണ്ടെന്ന് തോന്നുന്നു. മത്സരശേഷം കോലി പറഞ്ഞു. മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായെങ്കിലും ചെയ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ നിരാശയുണ്ടെന്നും കോലി വ്യക്തമാക്കി.
അഭിറാം മനോഹർ
Publish Date: Tue, 26 Mar 2024 (18:22 IST)
Updated Date: Tue, 26 Mar 2024 (18:14 IST)