Kolkata Knight Riders: വെങ്കടേഷ് അയ്യറിനൊപ്പം ആന്ദ്രേ റസലിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത; 64.3 കോടി പേഴ്‌സില്‍ !
ക്വിന്റണ്‍ ഡി കോക്ക്, അന്റിച്ച് നോര്‍ക്കിയ, റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നീ വിദേശ താരങ്ങളെ കൊല്‍ക്കത്ത റിലീസ് ചെയ്തു
Kolkata Knight Riders: ഐപിഎല്‍ 2026 സീസണിനു മുന്നോടിയായി വമ്പന്‍മാരെ റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കരിബീയന്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍, കഴിഞ്ഞ മെഗാ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ എന്നിവരെ കൊല്‍ക്കത്ത റിലീസ് ചെയ്തു.
ക്വിന്റണ്‍ ഡി കോക്ക്, അന്റിച്ച് നോര്‍ക്കിയ, റഹ്‌മാനുള്ള ഗുര്‍ബാസ്, മൊയീന്‍ അലി, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നീ വിദേശ താരങ്ങളെ കൊല്‍ക്കത്ത റിലീസ് ചെയ്തു. ചേതന്‍ സക്കറിയ, ലുവ്‌നിത് സിസോദിയ എന്നിവരാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റു ഇന്ത്യന്‍ താരങ്ങള്‍.
മിനി താരലേലത്തിലേക്ക് വരുമ്പോള്‍ പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുക ശേഷിക്കുന്ന ടീം കൊല്‍ക്കത്തയായിരിക്കും. 13 സ്ലോട്ടുകളാണ് കൊല്‍ക്കത്തയ്ക്കു നികത്താനുള്ളത്. അതില്‍ ആറ് വിദേശ താരങ്ങളെ ലേലത്തില്‍ എടുക്കാം. 64.3 കോടി രൂപ പേഴ്‌സില്‍ ശേഷിക്കുന്നുണ്ട്.