ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്ട്‌സണെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ അസിസ്റ്റന്റ് കോച്ചായി നിയമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ കോച്ചിങ്ങില്‍ 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാട്‌സണ്‍ തിരിച്ചെത്തുന്നത്. ഇതിന് മുന്‍പ് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ റിക്കി പോണ്ടിങ്ങിനൊപ്പമാണ് വാട്‌സണ്‍ പ്രവര്‍ത്തിച്ചത്.
ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും പരിചയസമ്പന്നനായ താരമാണ് വാട്‌സണ്‍. കൊല്‍ക്കത്ത ബാറ്റിങ്ങിനെ മെച്ചപ്പെടുത്തുന്നതിനൊപ്പം ടീമിന്റെ മനോഭാവത്തെ മാറ്റാനും വാട്ട്‌സണെ കൊണ്ട് സാധിക്കുമെന്നാണ് കെകെആര്‍ പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള വാട്ട്‌സണ്‍ 2 തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്.