Royal Challengers Bengaluru: ഭാവി വാഗ്ദാനമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചിക്കാരയെ റിലീസ് ചെയ്തു; ആര്‍സിബി നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍
ഭാവി താരമെന്ന് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സ്വസ്തിക് ചിക്കാരയെ ആര്‍സിബി ഒഴിവാക്കി
Royal Challengers Bengaluru: ഐപിഎല്‍ 2026 നു മുന്നോടിയായി 17 താരങ്ങളെ നിലനിര്‍ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രജത് പാട്ടീദര്‍ നായകനായി തുടരും. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങി പ്രമുഖ താരങ്ങളെയെല്ലാം ആര്‍സിബി നിലനിര്‍ത്തി.
Royal Challengers Bengaluru
നിലനിര്‍ത്തിയ താരങ്ങള്‍: രജത് പാട്ടീദര്‍, വിരാട് കോലി, ഫില്‍ സാള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹെയ്‌സല്‍വുഡ്, ടിം ഡേവിഡ്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ബെതേല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സുയാഷ് ശര്‍മ, സ്വപ്‌നില്‍ സിങ്, യാഷ് ദയാല്‍, അഭിനന്ദന്‍ സിങ്, റാഷിക് ദാര്‍
ഭാവി താരമെന്ന് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സ്വസ്തിക് ചിക്കാരയെ ആര്‍സിബി ഒഴിവാക്കി. താരലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരങ്ങളില്‍ ഒരാളായിരിക്കും ഇനി ചിക്കാര. ലിയാം ലിവിങ്‌സ്റ്റണ്‍, മായങ്ക് യാദവ്, ടിം സീഫര്‍ട്ട്, ബ്ലെസിങ് മുസറബാനി, മനോജ് ഭണ്ഡാഗെ, മോഹിത് രതീ, ലുങ്കി എങ്കിടി എന്നിവരെയും ആര്‍സിബി റിലീസ് ചെയ്തു.