സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടില്‍ രസകരമായ നിമിഷങ്ങള്‍. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റിംഗിനിടെ ഇന്ത്യയുടെ ടി20 നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേകിനെ ട്രോളി രംഗത്ത് വന്നത്.
പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 55 പന്തില്‍ 141 റണ്‍സുമായി വമ്പന്‍ പ്രകടനമാണ് അഭിഷേക് ഹൈദരാബാദിനായി നടത്തിയത്. മുംബൈക്കെതിരെ 28 പന്തില്‍ 40 റണ്‍സുമായി അഭിഷേക് തിളങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ ആദ്യമത്സരങ്ങളില്‍ നിരാശപ്പെടുത്തിയ അഭിഷേക് പഞ്ചാബിനെതിരെ സെഞ്ചുറി പ്രകടനം നടത്തിയതിന് ശേഷം പോക്കറ്റില്‍ നിന്നും ഒരു കുറിപ്പ് പുറത്തെടുത്ത് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ചിരുന്നു. ഇത് ഓറഞ്ച് ആര്‍മിക്ക് വേണ്ടി എന്നതായിരുന്നു ഇതില്‍ കുറിച്ചിരുന്നത്.
മുംബൈക്കെതിരായ മത്സരത്തില്‍ അഭിഷേക് മികച്ച രീതിയില്‍ തുടങ്ങിയതോടെയാണ് മുംബൈ താരമായ സൂര്യകുമാര്‍ അഭിഷേകിനടുത്തെത്തിയത്. തമാശരൂപേണ പോക്കറ്റില്‍ കടലാസ് കുറിപ്പുണ്ടോ എന്ന് സൂര്യ നോക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആരാധകര്‍ക്കും ഏറെ രസകരമായിരുന്നു.