Publish Date: Mon, 24 Apr 2023 (15:33 IST)
Updated Date: Mon, 24 Apr 2023 (15:16 IST)
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരങ്ങൾ അതിപ്പോൾ ഏത് വേദിയിലാണെങ്കിലും എല്ലാം തന്നെ മഞ്ഞ കടലിന് മുന്നിലാണ് നടക്കുന്നത്. അഹമ്മദാബാദിലും ബാംഗ്ലൂരിലും ഇപ്പോൾ കൊൽക്കത്തയിലും ഗ്യാലറികൾ മഞ്ഞ കടലാകാൻ ധോനി എന്ന ഒരൊറ്റ വികാരമാണ് കാരണം. ഇപ്പോഴിതാ ഗ്യാലറിയിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്വീകാര്യതയെ പറ്റി മനസ് തുറന്നിരിക്കുകയാണ് ധോനി.
ഈ നിരുപാധികമായ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. ഇപ്പോൾ ഇവിടെയ്യുള്ളവരിൽ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജേഴ്സിയിലാകും വരികയെന്ന് എനിക്കറിയാം. ഇവിടെ കൂടിയിട്ടുള്ളവർ എനിക്ക് നല്ലൊരു യാത്രയയപ്പ് നൽകാൻ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. അതിനാൽ കാണികളോട് ഞാൻ ഒരുപാട് നന്ദി പറയുന്നു.കൊൽക്കത്തയിൽ മഞ്ഞ ജേഴ്സി അണിഞ്ഞ ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എം എസ് ധോനി പറഞ്ഞു.