Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajasthan Royals: കൈയിലുള്ള കളി കൊണ്ടുപോയി കുളമാക്കി ! സഞ്ജുവിന്റെ രാജസ്ഥാന് ആദ്യ തോല്‍വി

കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ തന്റെ ഇന്നിങ്‌സ് എത്രത്തോളം ആഴത്തില്‍ ഉള്ളതായിരിക്കണമെന്ന് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ബോധ്യമുണ്ടായിരുന്നു

Rajasthan Royals

രേണുക വേണു

, വ്യാഴം, 11 ഏപ്രില്‍ 2024 (08:42 IST)
Rajasthan Royals

Rajasthan Royals: ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഗുജറാത്ത് ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് കളിയിലെ താരം. 
 
കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ തന്റെ ഇന്നിങ്‌സ് എത്രത്തോളം ആഴത്തില്‍ ഉള്ളതായിരിക്കണമെന്ന് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ബോധ്യമുണ്ടായിരുന്നു. അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഗില്‍ 44 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 72 റണ്‍സ് നേടിയാണ് പുറത്തായത്. ഗില്ലിനെ നഷ്ടമായിട്ടും ഗുജറാത്ത് വാലറ്റം തോല്‍വി വഴങ്ങാന്‍ തയ്യാറായിരുന്നില്ല. 
 
എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാന്‍ 11 പന്തില്‍ നാല് ഫോറുകള്‍ സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ തെവാത്തിയ 11 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന്‍ എട്ട് പന്തില്‍ 14 റണ്‍സും നേടി. ആവേശ് ഖാന്‍ എറിയാനെത്തിയ അവസാന ഓവറില്‍ ഗുജറാത്തിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ് ! അവസാന പന്തില്‍ അടക്കം മൂന്ന് ഫോറുകളാണ് ഈ ഓവറില്‍ പിറന്നത്. അഞ്ചാം പന്തില്‍ രാഹുല്‍ തെവാത്തിയയെ ആവേശ് പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഗുജറാത്തിന്റെ വിജയലക്ഷ്യം ഒരു പന്തില്‍ രണ്ട് റണ്‍സ് മാത്രമായി ചുരുങ്ങിയിരുന്നു. 
 
സീസണിലെ ആദ്യ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. അഞ്ച് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് ജയവും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shikhar Dhawan: ധവാനെ പറഞ്ഞുവിട്ടാല്‍ പഞ്ചാബ് രക്ഷപ്പെടും ! ട്വന്റി 20 യില്‍ ടെസ്റ്റ് കളിക്കുന്നു; ട്രോളി ആരാധകര്‍